സ്പാര്‍ക്കില്‍ തൊഴില്‍ നികുതി കണക്കാക്കുന്ന രീതി :
തൊഴില്‍ നികുതി ശമ്പള ബില്ലില്‍ നിന്ന് നേരിട്ടല്ലല്ലോ കുറയ്ക്കുന്നത്. ഉദ്യോഗസ്ഥരില്‍ നിന്നും സ്ഥാപന മേധാവി ടാക്സ് ശേഖരിച്ച് ബന്ധപ്പെട്ട തദ്ദേശ സ്ഥാപനത്തില്‍ അടയ്ക്കുന്നു. ഓരോ അര്‍ദ്ധ വര്‍ഷത്തേക്കുമുള്ള സ്റ്റേറ്റ്മെന്റ് സ്പാര്‍ക്കില്‍ നിന്നും തയ്യാറാക്കാം.
സാലറിമാറ്റെഴ്സ്-- പ്രോസസിംഗ് --പ്രൊഫഷണല്‍ ടാക്സ് കാല്കുലേഷന് എന്ന ക്രമത്തില്‍ കിട്ടുന്ന ജാലകത്തില്‍ ഓഫീസ്, ഡി.ഡി.ഒ. കോഡ് , ബില്‍ ടൈപ്പ് എന്നിവ സെലക്റ്റ് ചെയ്യുക. ഇന്‍ക്ലൂട് പ്രൊഫഷണല്‍ ടാക്സ് എന്ന ബട്ടണ്‍ അമര്‍ത്തുക. സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാമത്തെ / രണ്ടാമത്തെ അര്‍ദ്ധ വര്‍ഷം സെലക്റ്റ് ചെയ്ത ശേഷം കണ്‍ഫേം ചെയ്യുക. പ്രോസസിംഗ് പൂര്‍ത്തിയായാല്‍ പ്രിന്റ് പ്രൊഫഷണല്‍ ടാക്സ് റിപ്പോര്‍ട്ട് എന്ന ബട്ടണ്‍ അമര്‍ത്തി, സ്റ്റേറ്റ്മെന്റ് സേവ് ചെയ്യാം.
സാലറി സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കുന്ന വിധം :
പല കാര്യങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്ക് സാലറി സര്‍ട്ടിഫിക്കറ്റ് ആവശ്യമായി വരാറുണ്ട്. സെക്കന്റുകള്‍ കൊണ്ട് സ്പാര്‍ക്കില്‍ നിന്നും ഇത് പ്രിന്റ് ചെയ്തെടുക്കാം.
Salary matters-- Other reports-- Salary certificate എന്ന ക്രമത്തില്‍ ലഭിക്കുന്ന ജാലകത്തില്‍, ഓഫീസ്, ടെസിഗ്നേഷന്, സര്‍ട്ടിഫിക്കറ്റ് ആവശ്യമുള്ള എമ്പ്ലോയി എന്നിവ സെലക്ട് ചെയ്യുക. എന്താവശ്യത്തിനാണ് എന്ന് ടൈപ്പ് ചെയ്യുക. അതിനു ശേഷം Generate Report എന്ന ബട്ടന് അമര്‍ത്തി സാലറി സര്‍ട്ടിഫിക്കറ്റ് സേവ് ചെയ്യാം.
സറണ്ടര്‍ ബില്ലുകള്‍ തയ്യാറാക്കാം:
ക്രമാനുഗതമായ ചില ഘട്ടങ്ങളിലൂടെ മാത്രമേ സ്പര്‍ക്കില്‍ നിന്നും സറണ്ടര്‍ ബില്ലെടുക്കാന്‍ കഴിയുകയുള്ളൂ. ഒന്നാമതായി, പ്രോസസ് ചെയ്യേണ്ട വ്യക്തിയുടെ ലീവ് അക്കൌണ്ടില്‍ ആര്‍ജ്ജിതാവധി (EL) അപ്ഡേറ്റ് ചെയ്തിട്ടുണ്ടായിരിക്കണം. രണ്ടാമതായി, സറണ്ടര്‍ ഓര്‍ഡര്‍ തയ്യാറാക്കണം. ഇതിനായി Service matters-- Leave-- Leave surrender എന്ന വഴിയിലൂടെ ലഭിക്കുന്ന പേജില്‍, ഓഫീസ്, വര്‍ഷം, മാസം, സാങ്ഷന് നമ്പര്‍ എന്നിവ നല്‍കണം. GO No. & Date എന്നതിനു നേരെ GO(P) 85/2011/Fin. Dated: 26.02.2011 എന്നു ടൈപ്പ് ചെയ്യുക. അതിനു താഴെയുള്ള പട്ടികയില്‍ നിന്നും സറണ്ടര്‍ ചെയ്യേണ്ടയാളുടെ പേര് സെലക്റ്റ് ചെയ്ത് , application date, no of days, as on date എന്നിവ നല്കിയ ശേഷം insert ബട്ടണ്‍ ക്ലിക്ക് ചെയ്യുക. View/Print Memo എന്ന ബട്ടണമര്‍ത്തി സറണ്ടറിന്റെ proceedings എടുക്കാവുന്നതാണ്.
മൂന്നാമത്തെ ഘട്ടമായി സറണ്ടര്‍ ബില്‍ തയ്യാറാക്കാം. ഇതിനായി, Salary matters-- Leave surrender-- Leave surrender എന്ന വഴിയാണ് തെരഞ്ഞെടുക്കേണ്ടത്. ഇങ്ങനെ കിട്ടുന്ന പേജില്‍, Office, DDO, Bill type എന്നിവ നല്കി , Submit ചെയ്യുക.
ബില്‍ എടുക്കലാണ് അവസാന ഘട്ടം. Salary matters-- Bills and schedules-- Leave surrender-- Jeave surrender bill എന്ന വഴിയിലൂടെ ബില്ലെടുക്കാം.
No comments:
Post a Comment