AMLPS Vallikkapatta
Sunday, 18 May 2014
Wednesday, 22 August 2012
സ്പാര്‍ക്ക് വിശേഷങ്ങള്‍
സ്പാര്‍ക്കില്‍ പല തരത്തിലുള്ള ബില്ലുകള്‍ പ്രോസസ് ചെയ്യുന്നതിനെപ്പറ്റി അവശ്യം നാം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളാണ് ഇവിടെ ചര്‍ച്ച ചെയ്യുന്നത്.
1. ഏതു ബില്ലും ക്യാഷ് ചെയ്തു കഴിഞ്ഞാലുടന്‍ എന്ക്യാഷ്മെന്റു വിവരങ്ങള്‍ അപ് ലോഡ് ചെയ്യുക.
2. ശംബള ബില്ലുകള്‍ കഴിവതും നേരത്തെ പ്രോസസ് ചെയ്യുക.
3. മുന്‍ മാസത്തെ ബില്ലില്‍ നിന്നും എന്തെങ്കിലും മാറ്റങ്ങള്‍ ഉണ്ടെങ്കില്‍ ബന്ധപ്പെട്ട പേജുകളില്‍ പ്രസ്തുത മാറ്റങ്ങള്‍ വരുത്തി 'കണ്‍ഫേം ' ചെയ്യുക.
4. ഡി. എ. അരിയര്‍ ബില്ലുകള്‍ തയ്യാറാക്കുന്ന വിധം :
സാലറി മാറ്റെഴ്സ് -- പ്രോസസ്സിംഗ് -- അരിയര്‍ -- ഡി. എ . അരിയര്‍ എന്ന ക്രമത്തില്‍ പോവുക . കിട്ടുന്ന ജാലകത്തില്‍ ഡി. എ. യുടെ കാലം , ഡി. ഡി. ഒ. കോഡ് , ബില്ടൈപ്പ് എന്നിവ സെലക്റ്റ് ചെയ്ത് നല്‍കുക. ആള് എംപ്ലോയീസ് / സെലക്റ്റ് എംപ്ലോയീസ് ... ഇവയില്‍ വേണ്ടത് നല്കി, 'സബ്മിറ്റ്' ബട്ടണ്‍ അമര്‍ത്തുക. സാലറി മാറ്റെഴ്സ്-- ബില്‍സ് & ഷെ ഡ്യൂള്‍സ് -- അരിയര്‍ -- ഡി. എ. അരിയര്‍ ബില്‍ എന്ന ക്രമത്തില്‍ ഡി. എ. ബില്ലെടുക്കാം . അരിയര്‍ ഡി.എ. പണമായി വാങ്ങുന്നവര്‍ക്ക് ഇങ്ങനെ ചെയ്താല്‍ മതി.
അരിയര്‍ ഡി. എ. ശമ്പള ബില്ലിനോടൊപ്പം പിഎഫില്‍ ലയിപ്പിക്കാന്‍ മുമ്പ് ചെയ്ത അരിയര്‍ ഡി. എ. , ശമ്പള ബില്ലിലേക്ക് മെര്‍ജ് ചെയ്യേണ്ടതുണ്ട്. ഇതിനായി സാലറി മാറ്റെഴ്സ് -- പ്രോസസ്സിംഗ് -- അരിയര്‍ -- മെര്‍ജ് അരിയര്‍ വിത്ത് സാലറി എന്ന വഴിയാണ് തെരഞ്ഞെടുക്കേണ്ടത് . ഇങ്ങനെ കിട്ടുന്ന ജാലകത്തില്‍ ഡി. ഡി. ഒ. കോഡ് , അരിയര്‍ പ്രോസസ് ചെയ്ത മാസം (ഡി.എ. ഏത് മാസത്തേത് എന്നതല്ല ), മെര്‍ജ് ചെയ്യേണ്ട മാസം , എന്നിവ നല്‍കുക. ക്രഡിറ്റ് ടു ജി. പി.എഫ്. ത്രൂ സാലറിബില്‍ എന്നത് തെരഞ്ഞെടുത്ത് പ്രൊസീഡ് ബട്ടണ്‍ ക്ലിക്ക് ചെയ്യുമ്പോള്‍ നിങ്ങള്‍ നേരത്തെ പ്രോസസ് ചെയ്ത അരിയര്ബില് കാണാതാവുന്നു. ഇതിനര്‍ത്ഥം അരിയര്ബില് ശമ്പള ബില്ലിലേക്ക് മെര്‍ജ് ചെയ്യപ്പെട്ടു എന്നാണ്.
തുടര്‍ന്നു സാധാരണ ചെയ്യുന്നതു പോലെ ശമ്പള ബില്‍ പ്രോസസ് ചെയ്യുക. നിങ്ങള്‍ നേരത്തെ ചെയ്ത അരിയര്‍ ഡി. എ. ശമ്പള ബില്ലിലും പി.എഫ്. ഷെഡ്യുളിലും ചേര്‍ന്ന് കിട്ടുന്നു. കൂടുതല്‍ കാര്യങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
Monday, 23 July 2012
Saturday, 11 February 2012
പ്രിയപ്പെട്ടവരേ,
ഉപയോഗപ്രദമായ ചില സൈറ്റുകളിലേക്കുള്ള ലിങ്കുകൾ ചുവടെ കൊടുക്കുന്നു.
- പൊതു വിദ്യാഭ്യാസ വകുപ്പ്
- സ്പാർക്ക്
- ജി മെയിൽ
- കേരള ധന കാര്യ വകുപ്പ്
- ആദായ നികുതി വകുപ്പ്
- മാത്സ് ബ്ലോഗ്
- BIN View
- സമ്പൂർണ്ണ
- ട്രെയ്സസ്
- ഗെയ്ൻപിഎഫ്
- വിശ്വാസ് (GIS)
- മെന്റോഴ്സ് കേരള
- Income Tax on MR
- റെയിൽവേ ടിക്കറ്റ് ബുക്കിംഗ് IRCTC
- ഉച്ച ഭക്ഷണ പരിപാടി :ദൈനം ദിന അപ്ലോഡിംഗ്
- ന്യൂന പക്ഷ സ്കോളർഷിപ്പ്
- പാഠ പുസ്തകം 2017-18
- സ്പോര്‍ട്സ് 2017
- ശാസ്ത്രോല്‍സവം 2017
Subscribe to:
Posts (Atom)

